സിപിഐ കര്‍ഷകര്‍ക്കൊപ്പം തന്നെയെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

കോഴിക്കോട്: മരുമുറിക്കേസുമായി ബന്ധപ്പെട്ട് എന്തൊക്കെ വിവാദമുണ്ടായാലും സി.പി.ഐ കര്‍ഷകര്‍ക്കൊപ്പം തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പരിസ്ഥിതിക്ക് വേണ്ടിയുള്ളതാണ് സി.പി.ഐ നിലപാടെന്നും അതില്‍ കൂടുതല്‍ വിശദീകരണം വേണ്ടെന്നും കാനം പറഞ്ഞു. മരം മുറിക്കാനുള്ള ഉത്തരവ് കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ അതില്‍ നിന്നും തേക്കും ഈട്ടിയും ഇതിന്റെ മറവില്‍ മുറിച്ചെങ്കില്‍ തെറ്റാണെന്നും കാനം പറഞ്ഞു.

കൃഷിക്കാര്‍ നട്ട മരം മുറിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. നിരവധി അപേക്ഷകള്‍ വന്നു. അത് അവരുടെ അവകാശമാണെന്ന് കണ്ടാണ് ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ ഉത്തരവില്‍ തെറ്റില്ല. കര്‍ഷകരെ സഹായിക്കാനായിരുന്നു ആ ഉത്തരവ്. എന്നാല്‍ ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും കാനം പറഞ്ഞു.

കര്‍ഷകരുടെ പ്രശ്നം മുന്നില്‍ കണ്ട് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി തന്നെയായിരുന്നു ഉത്തരവ്. പ്രതികള്‍ പലതും പറയും. അതിനൊന്നും മറുപടി പറയാനില്ല. വിഷയത്തെ പ്രാക്ടിക്കലായി കാണണം. മറ്റെല്ലാം മാധ്യമങ്ങളുടെ പുകമറയാണെന്നും കാനം ചൂണ്ടിക്കാട്ടി.

 

Top