കോടിയേരിക്ക് മറുപടിയുമായി കാനം: ‘ശക്തിയുണ്ടെങ്കില്‍ മാണി തെളിയിക്കട്ടെ’

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സിപിഐ. പുതിയ ഘടകക്ഷികളെ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിലെ വിജയപരാജയങ്ങള്‍ നിശ്ചയിക്കാനുള്ള കഴിവ് മാണിക്കില്ല. ശക്തി ഉണ്ടെങ്കില്‍ മാണി തെളിയിക്കട്ടെ. ആരുടെയും വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ല എന്നും കാനം പറഞ്ഞു.

നേരത്തെ മാണിയുടെ വോട്ട് വേണ്ട എന്ന കാനത്തിന്റെ പ്രസ്താവനയെ തള്ളി കോടിയേരി രംഗത്തുവന്നിരുന്നു. ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണ്ടെന്ന് കാനത്തിന് പറയാനാകില്ല. ഇക്കാര്യം തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് സംസ്ഥാന സമിതിയാണ്. ഒരു ഘടകകക്ഷിക്ക് മാത്രമായി ഈ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് മറുപടിയുമായി കാനം രംഗത്തെത്തിയത്.

Top