പാലാ തിരഞ്ഞെടുപ്പ് വിജയത്തില്‍ കോടിയേരിയെ തള്ളി കാനം രാജേന്ദ്രന്‍

അരൂര്‍ : പാലാ തെരഞ്ഞെടുപ്പ് വിജയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലായില്‍ ബി.ഡി.ജെ.എസ് വോട്ട് ഇടതു സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചുവെന്ന് ആര് വിലയിരുത്തിയെന്ന് കാനം ചോദിച്ചു.

നേരത്തെ യുഡിഎഫിന് വോട്ടു ചെയ്തിരുന്നവര്‍ ഇപ്പോള്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തതു കൊണ്ടാണ് ജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബി ഡി ജെ എസിന്റെ ജാതകം നോക്കേണ്ട കാര്യം എല്‍.ഡി.എഫിന് ഇല്ലെന്നും 2006 ബി ഡി ജെ എസ് ഇതിനെക്കാള്‍ വലിയ വെല്ലുവിളിയായിരുന്നപ്പോള്‍ എല്‍.ഡി.എഫ് അത് മറികടന്നിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ശരിദൂരം എന്‍എസ്എസിന്റെ ആഭ്യന്തര കാര്യമാണെന്നും എന്‍ എസ് എസ് മുഖം തിരിഞ്ഞു നിന്നപ്പോഴും എല്‍ ഡി എഫ് ജയിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.

Top