kanam rajendran on law college issue

തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന നീതി നിഷേധത്തിനെതിരെ സംസ്ഥാന സർക്കാരും പൊലീസും ഉണർന്ന് പ്രവർത്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

കോളേജ് മാനേജ്‌മെൻറ് തെറ്റ് തിരുത്താൻ തയാറാകണം, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്കാദമിയിൽ സമരം നടത്തുന്ന വിദ്യാർഥികളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.

Top