എല്‍ഡിഎഫിനെ അടിക്കാനുള്ള വടിയല്ല സിപിഐ: കാനം

kanam rajendran

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ എന്‍ഐഎ അന്വേഷണം സെക്രട്ടറിയേറ്റിന് ചുറ്റും മാത്രം കറങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നത്. മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിന് വേണ്ടി ഒളിച്ചുപോയത് ശരിയായില്ല. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിന് സര്‍ക്കാര്‍ കാറില്‍ പോകാമായിരുന്നു.

സംശയത്തിന്റെ നിഴലില്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുകയാണ്. ബിജെപിയോട് കൂട്ടുചേര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്നത് അക്രമ സമരമാണ്. ഇത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിപിഐ നിര്‍വ്വാഹക സമിതിയില്‍ മുഖ്യമന്ത്രിക്കും കെ ടി ജലീലിനുമെതിരെ വിമര്‍ശനം ഉണ്ടായിട്ടില്ല. അത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. കേരളത്തിന്റെ പൊതു രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്തത്. മുന്നണിയില്‍ കക്ഷികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ജോസ് പക്ഷം രാഷ്ട്രീയ നിലപാട് പറയുമ്പോള്‍ സിപിഐ നയം വ്യക്തമാക്കും. എല്‍ഡിഎഫിനെ അടിക്കാനുളള വടിയല്ല സിപിഐ എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Top