സ്വര്‍ണക്കടത്ത്; ശരിയായ തലങ്ങളിലേക്ക് അന്വേഷണ ഏജന്‍സികള്‍ കടന്നില്ലെന്ന് കാനം

kanam rajendran

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ ശരിയായ തലങ്ങളിലേക്ക് അന്വേഷണ ഏജന്‍സികള്‍ കടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് ഇപ്പോഴുള്ളത്. പുകമറ സൃഷ്ടിക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അങ്ങനെയും ചെയ്യാം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നതുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് കൊള്ളരുതായ്മ കാണിക്കാന്‍ പറ്റില്ലെന്നും കാനം പറഞ്ഞു.

മന്ത്രി ജലീലിനെതിരായ പ്രതിഷേധങ്ങളെക്കുറിച്ചും കാനം പ്രതികരിച്ചു. കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ മാത്രമാണ് മന്ത്രിമാര്‍ രാജിവച്ച ചരിത്രമുള്ളത്. 19 മന്ത്രിമാരെയും ചോദ്യം ചെയ്താല്‍ അതിന്റെ പേരില്‍ എല്ലാവരും രാജിവച്ചാല്‍ സര്‍ക്കാര്‍ തന്നെ താഴെ വീഴില്ലേ. അതാണോ ധാര്‍മികതയെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.

Top