ഈ ബജറ്റ് മികച്ചത്; ധനമന്ത്രിയെ പ്രശംസിച്ച് കാനം രാജേന്ദ്രന്‍

ആലപ്പുഴ: സംസ്ഥാന ബജറ്റിനെ പ്രശംസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കാവുന്നതില്‍ ഏറ്റവും മികച്ച ബജറ്റാണെന്ന് തോമസ് ഐസക് അവതരിപ്പിച്ചതെന്നാണ് കാനത്തിന്റെ പ്രശംസ.കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാട്ടുന്ന അവഗണനയ്ക്കിടിലും സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളതെന്നും കാനം പറഞ്ഞു.

വലിയ പദ്ധതികള്‍ ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കാനാവില്ല. ഓന്നോ രണ്ടോ ബജറ്റുകള്‍ വഴിയേ ഇവ പൂര്‍ത്തീകരിക്കാനാകൂ. അതുകൊണ്ടാണ് ബജറ്റില്‍ ചില പദ്ധതികള്‍ ആവര്‍ത്തിക്കുന്നതെന്നും കാനം പറഞ്ഞു. ബജറ്റിലെ പല പ്രഖ്യാപനങ്ങളും ആവര്‍ത്തനമാണ് എന്ന ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടി എന്നോണമാണ് കാനം ഇത് പറഞ്ഞത്.

ഈ ബജറ്റിലെ പല പ്രഖ്യാപനങ്ങളും മുന്‍ വര്‍ഷങ്ങളിലെ ആവര്‍ത്തനം മാത്രമാണെന്നും ഇടുക്കി, കുട്ടനാട്, വയനാട് പാക്കേജുകള്‍ കഴിഞ്ഞ വര്‍ഷവും പ്രഖ്യാപിച്ചിരുന്നു.തെക്ക് വടക്ക് ജലപാത അച്യുതാനന്ദന്റെ കാലം മുതല്‍ പ്രഖ്യാപിക്കുന്നതാണെന്നും ആ പ്രഖ്യാനം ഇത്തവണയും ആവര്‍ത്തിച്ചിട്ടുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ പരിഹസം.

കേരളത്തിന്റെ നികുതി വിഹിതം കുറഞ്ഞെന്നും വായ്പയെടുക്കാന്‍ പോലും കേന്ദ്രം അനുവാദിക്കുന്നില്ലെന്നും കാനം തുറന്നടിച്ചു.

Top