കെ എം മാ​ണി​യെ എ​ൽ​ഡി​എ​ഫി​ലെ​ടുക്കുന്ന കാര്യം ആ​ലോ​ചിച്ചി​ട്ടി​ല്ലെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കെ എം മാ​ണി​യെ എ​ൽ​ഡി​എ​ഫി​ലെ​ടു​ക്കാ​ൻ ഒ​രി​ക്ക​ലും ആ​ലോ​ച​ന ന​ട​ന്നി​ട്ടി​ല്ലെന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.

കേരള കോണ്‍ഗ്രസിനെയും മാണിയെയും എ​ൽ​ഡി​എ​ഫി​ലെ​ടു​ക്കാനോ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നോ ആ​ലോ​ച​ന ന​ട​ന്നി​ട്ടി​ല്ല. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയാറായിരുന്നെന്ന മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​ത് സി​പി​എ​മ്മി​ൽ ന​ട​ന്ന ആ​ലോ​ച​ന​യാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ര്യ​ങ്ങ​ൾ പ​റ​യു​മ്പോ​ൾ സ​ത്യ​സ​ന്ധ​ത പു​ല​ർ​ത്ത​ണ​മെ​ന്നും കാ​നം വ്യക്തമാക്കി.

അ​തി​നി​ടെ, മാ​ണി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ എ​ൽ​ഡി​എ​ഫ് തീ​രുമാനിച്ചി​രു​ന്നെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഇ​ത് ചി​ല​ർ ഉ​ണ്ടാ​ക്കി​യ കെ​ട്ടു​ക​ഥ​യാ​ണ്. 2012-ല്‍ ​മാ​ണി രാ​ഷ്ട്രീ​യ​മാ​യി നേ​ര്‍​വ​ഴി​ക്ക് സ​ഞ്ച​രി​ച്ചി​രു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് രാ​ഷ്ട്രീ​യ​ത്തി​ല്‍ ഉ​ന്ന​തി കി​ട്ടു​മാ​യി​രു​ന്നെ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ പ്ര​സം​ഗി​ച്ച കാ​ര്യ​മാ​ണ് പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Top