പൊന്തന്‍പുഴ ഭൂമിയിടപാട്: സ്റ്റീഫന്‍ ജോര്‍ജിനെതിരെ കാനം മാനനഷ്ടത്തിന് കേസു നല്‍കി

kanam

തിരുവനന്തപുരം: പൊന്തന്‍പുഴ ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉന്നയിച്ച കേരള കോണ്‍ഗ്രസ് നേതാവ് സ്റ്റീഫന്‍ ജോര്‍ജിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാനനഷ്ടക്കേസ് നല്‍കി.

സ്റ്റീഫന്‍ ജോര്‍ജിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടകേസാണ് കാനം രാജേന്ദ്രന്‍ നല്‍കിയത്. അതേസമയം 15 ദിവസത്തിനികം ആരോപണം പിന്‍വലിക്കണമെന്നും കാനം പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊന്തന്‍പുഴ ഭൂമിയിടപാടില്‍ ഏഴ് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും അതില്‍ കാനം രാജേന്ദ്രനും വനംവകുപ്പിനും പങ്കുണ്ടെന്നുമായിരുന്നു സ്റ്റീഫന്‍ ജോര്‍ജിന്റെ ആരോപണം.

Top