സംസ്ഥാനത്ത് പോളിങ് ശതമാനം ഉയര്‍ന്നത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിങ് ശതമാനം ഉയര്‍ന്നത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങള്‍ തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടതിന്റെ തെളിവാണ് പോളിങ് ശതമാനത്തിലുള്ള വര്‍ധനവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി മാധ്യമങ്ങളോട് ക്ഷോഭിച്ചു എന്നതു വ്യാഖ്യാനം മാത്രമാണെന്നും സംസ്ഥാനത്ത് രാഹുല്‍ തരംഗമുണ്ടായോ എന്ന് മേയ്
23 ന് ശേഷം പറയാമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബിജെപി വോട്ട് കോണ്‍ഗ്രസിന് മറിച്ചെന്ന സിപിഎമ്മിന്റെ ആരോപണം ഫലപ്രഖ്യാപനത്തിന് മുമ്പുള്ള മുന്‍കൂര്‍ ജാമ്യമെടുപ്പാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി വോട്ടുകള്‍ എവിടെ പോയി എന്ന് സിപിഎമ്മിന് ആശങ്ക വേണ്ട. ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടി വരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ സിപിഎം സമ്പൂര്‍ണ നാശത്തിലേക്ക് പോകുകയാണ്. ഇതിനു കാരണക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top