എല്ലാ ദിവസവും രാവിലെ എണീറ്റ് പിണറായിയെ ചീത്തപറയാനാവില്ലെന്ന് കാനം രാജേന്ദ്രന്‍

കോഴിക്കോട്: പാര്‍ട്ടി നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉത്തരവാദിത്വമുള്ള സെക്രട്ടറിയെന്ന നിലയില്‍ താന്‍ പെരുമാറിയിട്ടുണ്ടെന്ന പ്രസ്താവനയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എറണാകുളത്തെ പൊലീസ് നടപടിയില്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും, മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് താന്‍ ആവശ്യപ്പെട്ടതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്. സെക്രട്ടറിക്കെതിരെ പോലും വിമര്‍ശനം ഉന്നയിക്കാം. വിമര്‍ശനങ്ങളില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ സെക്രട്ടറിയായാലും നടപടി ഉണ്ടാവും. പോലീസ് നടപടി മുഖ്യമന്ത്രിവരെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എന്ത് വേണം. എല്ലാ ദിവസവും രാവിലെ എണീറ്റ് പിണറായിയെ ചീത്തപറയാനാവില്ലെന്നും കാനം പറഞ്ഞു.

Top