നിലപാട് ഉറപ്പിച്ച് കാനം രാജേന്ദ്രൻ

തിരുവനന്തപുരം ; ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി.എസ്.സുപാൽ, സംസ്ഥാന കൗൺസിൽ അംഗം ആർ.രാജേന്ദ്രൻ എന്നിവർക്കെതിരായ അച്ചടക്കനടപടി റിപ്പോർട്ട് ചെയ്യാൻ ചേർന്ന സി.പി.ഐ. യോഗങ്ങളിൽ തർക്കം. കാനംപക്ഷവും ഇസ്മയി പ്രകാശ്ബാബു പക്ഷങ്ങളുമാണ് തർക്കത്തിലേർപ്പെട്ടത്. പാർട്ടി അച്ചടക്കത്തിൻറെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന കടുത്ത നിലപാട് ഉറപ്പിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

പോണ്ടിച്ചേരി പാർട്ടി കോൺഗ്രസിൽ അച്ചടക്കരഹിതമായി പെരുമാറിയതിന് ആർ.രാമചന്ദ്രൻ, പി.എസ്.സുപാൽ എന്നിവർക്കെതിരേ പാർട്ടിയെടുത്ത നടപടി കാനം ഓർമിപ്പിച്ചു. രാമചന്ദ്രൻ തെറ്റുതിരുത്തി പാർട്ടിയിൽ പ്രവർത്തിക്കുന്നുവെന്നും സുപാൽ അതിന് തയ്യാറായില്ലെന്നും കാനം പറഞ്ഞു. പാർട്ടിയിൽനിന്ന് പുറത്തേക്കുള്ള വഴിയല്ല, തെറ്റുതിരുത്തി അകത്തുനിൽക്കാനുള്ള അവസരമാണ് സുപാലിന് കൊടുത്തത് എന്നും കാനം പറഞ്ഞു.

Top