കശുവണ്ടി പരിപ്പ് ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത് സ്വാഗതാര്‍ഹമെന്ന് കാനം

kanam

തിരുവനന്തപുരം: ഭാഗികമായി സംസ്‌കരിച്ച കശുവണ്ടി പരിപ്പ് ഇറക്കുമതി ചെയ്യാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത് സ്വാഗതാര്‍ഹമെന്ന് കാനം രാജേന്ദ്രന്‍. ആര് നല്ലത് ചെയ്താലും അത് അംഗീകരിക്കുന്നതിന് എഐടിയുസിക്ക് മടിയില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

കശുവണ്ടി തൊഴിലാളി കൗണ്‍സില്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. കാഷ്യു ബോര്‍ഡിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കശുമാവ് തൈകള്‍ വച്ചുപിടിപ്പിക്കാനുള്ള തീരുമാനം വിജയിച്ചില്ലെന്നും കാനം പറഞ്ഞു.

Top