ജോസിന്റെ നിലപാടിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കാനം

kanam

തിരുവനന്തപുരം: ജോസ്. കെ.മാണിയുടെ രാഷ്ട്രീയ നിലപാട് എല്‍ഡിഎഫ് കൂട്ടായി ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് എല്‍ഡിഎഫ് ആണ് ശരിയെന്ന് പറയുമ്പോള്‍ എതിര്‍ക്കുന്നത് എന്തിനാണെന്നും കാനം ചോദിച്ചു.

എല്‍ഡിഎഫാണ് ശരി എന്ന് പറയുമ്പോള്‍ ജോസ് കെ.മാണിയെ തളളിപ്പറയേണ്ടതില്ല. മുന്‍ നിലപാടുകളില്‍ മാറ്റം വന്നു എന്നാണ് മനസിലാക്കേണ്ടത്. മുന്നണി ചര്‍ച്ച ചെയ്താകും തുടര്‍ തീരുമാനങ്ങള്‍. പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്ത് സിപിഐ നിലപാട് തീരുമാനിക്കുമെന്നും അത് എല്‍ഡിഎഫില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴ ആരോപണത്തെ കുറിച്ച് ഒരു അവലോകനം ഇപ്പോള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. അതിലെ ശരി തെറ്റുകള്‍ വേര്‍തിരിച്ചെടുക്കേണ്ട സമയമല്ല ഇപ്പോള്‍. പഴയ നിലപാടുകള്‍ റിവ്യൂ ചെയ്യേണ്ട സമയമല്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. അതിനെക്കുറിച്ചുളള ചര്‍ച്ചകളാണ് ഇനി നടക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Top