സിബിഐ മുരളീധരന്റെ കുടുംബ സ്വത്തല്ലെന്ന് കാനം

kanam rajendran

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കേന്ദ്ര ഏജന്‍സികള്‍ നേരിട്ട് കേസുകള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ വാദങ്ങളെ അനുകൂലിക്കുന്നതായും കാനം പറഞ്ഞു.

സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തില്‍ സിബിഐ വിവേചനം കാണിക്കുന്നുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ കുടുംബ സ്വത്തല്ല സിബിഐ. അന്വേഷണം നടത്തുന്നെങ്കില്‍ ആരോപണവിധേയനായ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്‌ക്കെതിരേയും വേണ്ടതല്ലേയെന്നും കാനം ചോദിച്ചു.

ലൈഫ് മിഷന്‍ കേസില്‍ വിദേശ നാണയ വിനിമയചട്ടം ലംഘിച്ചു എന്ന പേരിലാണ് അന്വേഷണം നടക്കുന്നതെന്നും അത് ലംഘിക്കപ്പെട്ടിട്ടുണ്ടോ, അന്വേഷിക്കാന്‍ അധികാരമുണ്ടോ എന്നതെല്ലാം ഹൈക്കോടതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ അന്വേഷണവും സംസ്ഥാന സര്‍ക്കാരിന് എതിരായി വ്യാഖാനിക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

Top