സെന്‍കുമാറിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പുതുവൈപ്പ് പ്രതിഷേധത്തില്‍ ഡിജിപി സെന്‍കുമാറിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

പൊലീസിലെ ഒരു വിഭാഗം സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നുണ്ട്, നരനായാട്ട് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാനം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക കേള്‍ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കാനം വ്യക്തമാക്കി.

പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ നടന്ന സമരത്തില്‍ ഡിസിപി യതീഷ് ചന്ദ്രയുടെ നടപടിയെ പിന്തുണച്ച് സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ സംസാരിച്ചിരുന്നു,

പുതുവൈപ്പിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ മുഴുവന്‍ താന്‍ കണ്ടെന്നും അപാകതയൊന്നും തോന്നിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സമരക്കാരെ നീക്കിയത്. മാധ്യമങ്ങളാണ് തെറ്റായ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Top