സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ല, തിരുത്തേണ്ടത് പാലാ ബിഷപ്പെന്ന് കാനം രാജേന്ദ്രന്‍

കോഴിക്കോട്: നര്‍കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശം തിരുത്തേണ്ടത് പാലാ ബിഷപ്പെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നും കാനം ആവര്‍ത്തിച്ചു. കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും പരസ്പര സ്പര്‍ധ വളര്‍ത്തരുതെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം, നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. പ്രസ്താവന നടത്താന്‍ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രിയെ വേണ്ടതെന്നും, വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ പരിഹരിക്കാന്‍ എന്ത് നടപടിയെടുത്തു, അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

സംഘപരിവാര്‍ ഈ വിഷയത്തില്‍ മുതലെടുപ്പ് നടത്തുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നീണ്ടുപോകട്ടെ എന്ന സമീപനമാണ് സര്‍ക്കാരും സി പി എമ്മും സ്വീകരിക്കുന്നതെന്നും, സാമുദായിക ധ്രുവീകരണം ഒഴിവാക്കുന്നതിന് സര്‍വമതയോഗം, സര്‍വ കക്ഷിയോഗം എന്നിവ വിളിക്കാന്‍ പറഞ്ഞിട്ട് ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Top