മാ​ണി​യെ ജ​യി​പ്പി​ക്കാ​ൻ സി​പി​എം എ​ന്തി​നാ​ണ് വാ​ശി​കാ​ണി​ക്കു​ന്ന​തെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

kanam

കോ​ട്ട​യം: കെ എം മാ​ണി​യെ ജ​യി​പ്പി​ക്കാ​ൻ സി​പി​എം എ​ന്തി​നാ​ണ് വാ​ശി​കാ​ണി​ക്കു​ന്ന​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മാ​ണി​യു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട് ഇ​ട​ത് രാ​ഷ്ട്രീ​യ​ത്തി​ൽ​ നി​ന്നു​ള്ള വ്യ​തി​ച​ല​ന​മാ​ണെന്നും കാനം കുറ്റപ്പെടുത്തി.

രാ​ഷ്ട്രീ​യം ശു​ദ്ധീ​ക​രി​ച്ചെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞ​ത് ഈ ​കൂ​ട്ടു​കെ​ട്ടി​നെ​ക്കു​റി​ച്ചാ​ണോ​യെ​ന്നും കാ​നം പ​രി​ഹ​സി​ച്ചു. കൊ​ക്കി​ന്റെ ത​ല​യി​ൽ എ​ണ്ണ​വ​ച്ച് പി​ടി​ക്കാ​മെ​ന്ന ത​ന്ത്ര​ത്തോ​ട് യോ​ജി​പ്പി​ല്ല. ആ​റി​നേ​ക്കാ​ൾ വ​ലു​താ​ണ് പ​ത്തൊ​ൻ​പ​ത്. മാ​ണി​യെ സിപി​ഐ​ക്ക് ഭ​യ​മി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു. മാ​ണി​യെ ജ​യി​പ്പി​ക്കേ​ണ്ട ബാ​ധ്യ​ത സി​പി​ഐ​ക്കി​ല്ല.

കോണ്‍ഗ്രസിനോട് അയിത്തമില്ല. കോണ്‍ഗ്രസിനോട് കൂടാത്തവരായി ആരാണുള്ളത്. വര്‍ഗ്ഗീയതയും ഫാസിസവും ആണ് ശത്രുക്ക​ൾ.

വി​ശാ​ഖ​പ​ട്ട​ണം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്‌ പ്ര​മേ​യ​മാ​ണോ കോ​ട്ട​യ​ത്ത്‌ ന​ട​പ്പാ​ക്കി​യ​തെ​ന്ന് സി​പി​എം പ​റ​യ​ണം. മു​ന്ന​ണി​യി​ൽ ആ​രെ​യെ​ങ്കി​ലും ചേ​ർ​ക്ക​ണ​മെ​ങ്കി​ൽ എ​ൽ​ഡി​എ​ഫി​ൽ ആ​ലോ​ചി​ക്ക​ണം. ആ ​ആ​ലോ​ച​ന ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു.

Top