സര്‍ക്കാരിനു കീഴില്‍ എല്ലാവര്‍ക്കും ഒറ്റനീതിയാണെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: സര്‍ക്കാരിനു കീഴില്‍ എല്ലാവര്‍ക്കും ഒറ്റനീതിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തെക്കുറിച്ച് അറിയില്ലെന്നും, വിധിന്യായത്തിന്റെ ഭാഗമല്ലാത്ത പരാമര്‍ശങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും, ഇക്കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

നേരത്തെ, തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് കോടതി ചോദിച്ചു. സാധാരണക്കാര്‍ ഭൂമി കയ്യേറിയാലും ഇതേ നിലപാടാണോ എന്നും കോടതി ആരാഞ്ഞു.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് വിമര്‍ശനം.

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

തൃശ്ശൂര്‍ സ്വദേശി ടി എന്‍ മുകുന്ദനാണ് പരാതിക്കാരന്‍.

ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയ്ക്ക് ഹര്‍ജി എത്തിയെങ്കിലും അദ്ദേഹം പിന്മാറിയിരുന്നു. മറ്റൊരു ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കൈയ്യേറ്റത്തിനു പുറമേ വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ നിയമ??ലംഘനങ്ങള്‍ വ്യക്തമാക്കി ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതുവരെ നടപടിയെടുത്തില്ലെന്നും തോമസ് ചാണ്ടി മന്ത്രിയായതിനാലാണ് കേസെടുക്കാന്‍ മടിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top