ലളിതജീവിതം വേണോ എന്ന് തീരുമാനിക്കേണ്ടത് അതാത് വ്യക്തികളാണെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: ലളിതജീവിതം വേണോ എന്ന് തീരുമാനിക്കേണ്ടത് അതാത് വ്യക്തികളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ 50,000 രൂപ ചിലവിട്ട് കണ്ണട വാങ്ങിയത് ചട്ടവിരുദ്ധമായ നടപടിയാണെങ്കില്‍ തെറ്റാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം അര്‍ഹതപ്പെട്ടതാണ് എഴുതിയെടുത്തതെങ്കില്‍ അതില്‍ തെറ്റില്ല. ഇംപേഴ്‌സ്‌മെന്റ് കിട്ടുമായിരുന്നിട്ടും താന്‍ ഇതിന് തുക എഴുതിയെടുത്തിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

കണ്ണട വാങ്ങുന്നതിന് 49,900 രൂപ കൈപ്പറ്റിയെന്ന വിവാദത്തില്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പിന്തുണയുമായി റവന്യൂമന്ത്രിയും കൃഷിമന്ത്രിയും രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ ചട്ടവിരുദ്ധമായി ഒന്നും നേടിയിട്ടില്ലെന്നും വിവാദം അനാവശ്യമാണെന്നും ഇ.ചന്ദ്രശേഖരനും വി.എസ്.സുനില്‍കുമാറും പറഞ്ഞു.

Top