kanam on kodieri article

കൊല്ലം: സി പി ഐക്ക് ഉപദേശം നല്‍കേണ്ട കാര്യമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

വഴിയില്‍ കിടക്കുന്ന തൊപ്പി തലയില്‍ വെക്കുന്നവരല്ല സിപിഐക്കാര്‍. കോലീബി സഖ്യത്തിന് സിപിഐയെ കിട്ടില്ല. കോടിയേരി പറഞ്ഞത് തങ്ങളെക്കുറിച്ചാണോയെന്നറിയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ലോ അക്കാദമി സമരത്തിന്റെ മറവില്‍ കോ ലീ ബി സഖ്യമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും ബിജെപിയുടെ കെണിയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വീണു പോയെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി പറഞ്ഞിരുന്നു.

Top