ആറുമാസം കൊണ്ട് അഴിമതി മുക്തരാകുന്ന അത്ഭുതം സംഭവിക്കുന്നു; സിപിഎമ്മിനെതിരെ കാനം

കോട്ടയം: സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. അഴിമതിക്കാര്‍ക്കെതിരെ സമരം ചെയ്തവര്‍ തന്നെ അവരുടെ തോളില്‍ ഇപ്പോള്‍ കയ്യിടുന്നുവെന്ന് കാനം പറഞ്ഞു.

ആറുമാസം കൊണ്ടു ചിലര്‍ അഴിമതിമുക്തരാകുന്ന അത്ഭുതവും സംഭവിക്കുന്നുവെന്നും കാനം പരിഹസിച്ചു. ഒരിക്കല്‍ അഴിമതിക്കാരനായ ആള്‍ ആറുമാസം കൊണ്ട് അഴിമതിക്കാരനല്ലാതാകുന്ന കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

സമരം നടത്തിയശേഷം കുറച്ചുകഴിയുമ്പോള്‍ അവരുടെതന്നെ തോളില്‍ കയ്യിടുന്നതല്ല അഴിമതിക്കെതിരായ സമരമെന്നും കാനം വ്യക്തമാക്കി.

Top