കനകമല ഐഎസ് കേസ്; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍, എത്തിച്ചത് ജോര്‍ജിയയില്‍ നിന്ന്

കൊച്ചി: കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളി മുഹമ്മദ് പോളക്കാനിയെ ജോര്‍ജിയയില്‍ നിന്നെത്തിച്ച് എന്‍ഐഎ അറസ്റ്റുചെയ്തു. കൊച്ചിയില്‍ പിടിയിലായ തീവ്രവാദികള്‍ക്കൊപ്പം ഇയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളത്തിലും തമിഴ്‌നാട്ടിലും ഭീകര ആക്രമണങ്ങള്‍ക്കു പദ്ധതിയിടാന്‍ 2016 ഒക്ടോബര്‍ 2നു കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. സംഭവത്തില്‍ അഞ്ച് പ്രതികളെ 2016 ഒക്ടോബര്‍ രണ്ടിനാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. കേസ് പരിഗണിക്കുന്ന എന്‍ഐഎ കോടതി കഴിഞ്ഞ വര്‍ഷം നവംബറില്‍ ഏഴ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ഒരാളെ വെറുതെ വിടുകയും ചെയ്തിരുന്നു.
ജോര്‍ജിയയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പോളക്കാനിയെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഇന്ത്യയിലെത്തിച്ചത്. ഇയാളെ ഡല്‍ഹിയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Top