കനകദുര്‍ഗ്ഗയെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനമേറ്റിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കനകദുര്‍ഗ്ഗയെ ന്യൂറോ സര്‍ജന്‍ ഇല്ലാത്തതിനാല്‍ വിദഗ്ധ പരിശോധനക്കായാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. തലക്ക് പരുക്കേറ്റ കനകദുര്‍ഗ്ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ ചികിത്സയിലാണ്.

അതേസമയം കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മയും ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രിക്ക് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ചേരിയില്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരെത്തി കനകദുര്‍ഗ്ഗയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇനി വീട്ടില്‍ കയറ്റില്ലെന്നും സഹോദരന്‍ പറഞ്ഞു.

Top