ശിവകാര്‍ത്തികേയന്‍ നിര്‍മ്മിക്കുന്ന ചിത്രം ‘കനാ’യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ കാണാം

ടന്‍ ശിവകാര്‍ത്തികേയന്‍ നിര്‍മ്മിക്കുന്ന ചിത്രം കനായുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. വുമണ്‍സ് ക്രിക്കറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്.ഐശ്വര്യ രാജേഷാണ് പ്രധാന കഥാപാത്രം.

അരുണ്‍രാജ കുമാരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യരാജ്, ദര്‍ശന്‍, ഇളവരസു, മുനിഷ്‌കന്ത് രാമദോസ്, രമ, സവാരി മുത്തു, ആന്റണി ഭാഗ്യരാജ്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ശിവകാര്‍ത്തികേയനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദിനു നിനന്‍ തോമസാണ് സംഗീതം. ദിനേഷ് കൃഷ്ണന്‍ എഡിറ്റിങും റുബന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കാം.

Top