ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കനായുടെ ടീസര്‍ കാണാം

ടനും രചയിതാവുമായ അരുണ്‍രാജ കാമരാജ് സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണ് കനാ. ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കര്‍ഷകനായ ഒരു പിതാവിന്റെ മകളായാണ് ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത്. സത്യരാജാണ് പിതാവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. നാഷണല്‍ ക്രിക്കറ്റ് ടീമിലേക്ക് എത്താനുള്ള ഐശ്വര്യയുടെ പരിശ്രമങ്ങളാണ് ചിത്രം പറയുന്നത്. ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുമുണ്ട്.

ദിപു നിനാന്‍ തോമസാണ് സംഗീതം. ദര്‍ശന്‍, ഇളവരസു, രാമദോസ്, രാമ, അന്തോണി ഭരദ്വരാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തുമെന്നാണ് കരുതുന്നത്.

Top