‘കമ്മട്ടിപ്പാടം’ ടീം വീണ്ടും ഒന്നിക്കുന്നു; ‘ജുംബാ ലഹരി’ പുതിയ ചിത്രം

ജുംബാ ലഹരി എന്ന ചിത്രവുമായി ‘കമ്മട്ടിപ്പാടം’ ടീം വീണ്ടും ഒന്നിക്കുന്നു. ഷാലു റഹീം, മണികണ്ഠന്‍ ആചാരി, വിഷ്ണു രഘു, പ്രവീണ്‍, പി.ബാലചന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ നായിക പുതുമുഖമാണ്. റെസ്റ്റ്ലെസ് മങ്കീസിന്റെ ബാനറില്‍ മഹിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രമണ്യനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സുബ്രഹ്മണ്യന്‍.കെ ആണ്.

Top