Kammattipadam dulkhar new movie

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തിന് കമ്മട്ടി പാടം എന്ന് പേരിട്ടു. വിവിധ കാലങ്ങളിലൂടെ കഥപറയുന്ന ചിത്രത്തിന് മധു നീലകണ്ഠനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റേതാണ് രചന.

വിനായകന്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍ ലേ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ലി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാന്‍ രാജീവ് രവി ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ബി അജിത് കുമാറാണ് എഡിറ്റിംഗ്.

അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മട്ടി പാടം. മുംബെയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുന്നത്. ബാഹുബലി,ഐ എന്നീ സിനിമകള്‍ കേരളത്തില്‍ വിതരണം ചെയ്യുകയും ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമ നിര്‍മ്മിക്കുകയും ചെയ്ത യുണൈറ്റഡ് ഗ്‌ളോബല്‍ മീഡിയയുടെ ബാനറില്‍ പ്രേം മേനോന്‍ ആണ് കമ്മട്ടി പാടം നിര്‍മ്മിക്കുന്നത്.

Top