കമ്മട്ടിപാടത്തിലെ നടന്‍ മണികണ്ഠന്‍ ആചാരിക്ക് വാഹനാപകടത്തില്‍ പരിക്ക്

കൊച്ചി: കമ്മട്ടിപാടം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ മണികണ്ഠന്‍ ആചാരി(32)യുടെ ബൈക്ക് അപകടത്തില്‍ പെട്ടു. ഇന്നലെ വൈകിട്ട് കൊച്ചി കടവന്ത്രയില്‍ വെച്ചാണ് സംഭവം.

പരിക്കേറ്റ മണികണ്ഠനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്. സിനിമ ഷൂട്ടിങ്ങിന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്ക് തെന്നിമറിയുകയായിരുന്നുവെന്നാണ് വിവരം.

Top