വ്യത്യസ്ത ഗെറ്റപ്പില്‍ ദിലീപ് നായകനാകുന്ന ‘കമ്മാരസംഭവം’ ; ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

DILEEP

ദിലീപ് നായകനാകുന്ന പുതിയ ചിത്രം കമ്മാരസംഭവത്തിലെ ആദ്യ ഗാനം പുറത്തെത്തി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരുന്നു. ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതിന് ശേഷമാണ് ദിലീപ് വീണ്ടും ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങിയത്. രാമലീലയുടെ വന്‍ വിജയത്തിന് ശേഷം ദിലീപിന്റേതായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് കമ്മാരസംഭവം.

ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന കമ്മാരസംഭവം വിഷുവിനു തീയേറ്ററുകളില്‍ എത്തും. തെന്നിന്ത്യയിലെ പ്രമുഖ യുവതാരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് കമ്മാരസംഭവം.

ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. മുരളീഗോപിയും സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .

Top