ഇതാണ്​ യഥാര്‍ഥ ചരിത്രം ; ദിലീപിന്റെ കിടിലന്‍ മേക്കോവറുകളുമായി കമ്മാര സംഭവം ടീസര്‍ . .

kammara sambavam

ദിലീപിന്റെ കിടിലന്‍ മേക്കോവറുകളുമായി കമ്മാര സംഭവത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.

തമിഴിലെ മുന്‍നിര നടന്‍മാരായ സിദ്ധാര്‍ഥ്, ബോബി സിംഹ എന്നിവരോടൊപ്പം മുരളി ഗോപി, ശ്വേതാ മേനോന്‍, നമിത പ്രമോദ് എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഗോപി സുന്ദര്‍ സംഗീത സംവിധാനവും സുനില്‍ കെ.എസ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

Top