നമിത പ്രമോദിന്റെ കമ്മാര സംഭവത്തിലെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

kammara-sambavam

ദിലീപ് നായകനാകുന്ന പുതിയ ചിത്രം കമ്മാരസംഭവത്തിന്റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നമിത പ്രമോദ് അവതരിപ്പിക്കുന്ന ഭാനുമതി എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവിട്ടത്.

മുരളീ ഗോപി തിരക്കഥ എഴുതുന്ന ചിത്രം രതീഷ് അമ്പാട്ടാണ് സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ത്ഥും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ 4 ഗെറ്റപ്പുകളിലായാണ് ദിലീപ് എത്തുന്നത്. ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

Top