ആരാധകര്‍ നെഞ്ചിലേറ്റിയ കാമിനി… എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്

ണ്ണി വെയ്ന്‍ നായകനായി എത്തുന്ന അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലെ കാമിനി എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ഗൗരി കിഷനാണ് ചിത്രത്തില്‍ സണ്ണി വെയ്ന്റെ നായികയായി എത്തുന്നത്.

നിമിഷങ്ങള്‍ക്കകം എല്ലാവരും ഏറ്റെടുത്ത ഈ ഗാനം പാടിയത് ഹരിശങ്കര്‍ ആണ്. ഇപ്പോള്‍ പാട്ടിന്റെ മേക്കിങ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. സ്റ്റുഡിയോയില്‍ സണ്ണി വെയ്നും ഭാര്യ രഞ്ജിനിയുമുണ്ട്.

ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

പ്രിന്‍സ് ജോയ് ആണ് സംവിധാനം. തിരക്കഥ ഒരുക്കിയത് നവീന്‍ ടി മണിലാലിന്റേതാണ്. ഈണം നല്‍കിയത് അരുണ്‍ മുരളീധരന്‍ ആണ്. വരികള്‍ എഴുതിയത് മനു മഞ്ജിത്താണ്.

Top