അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധമെന്ന് സംവിധായകൻ കമൽ

കൊച്ചി : ഷെയ്ൻ നിഗം വിഷയത്തിൽ അമിത വൈകാരിക പ്രകടനം ഇരുകൂട്ടരുടേയും ഭാഗത്തുനിന്നുമുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ.

അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. തർക്കം പരിഹരിക്കാൻ ഫെഫ്ക മുൻകൈ എടുക്കണം. സെറ്റുകളിൽ ലഹരി ഉപയോഗമുണ്ടെങ്കിൽ പൊലീസിനെ അറിയിക്കുകയാണ് വേണ്ടിയിരുന്നതെന്നും കമൽ പ്രതികരിച്ചു.

ഷെയ്ന്‍ നിഗത്തെ മാറ്റിനിര്‍ത്തുന്നതിനോട് യോജിപ്പില്ല, എന്നാല്‍ തന്റെ മാത്രം ആവിഷ്‌കാരമാണ് സിനിമ എന്ന് നടന്മാര്‍ ധരിക്കരുത്. കാരവാന്‍ സംസ്‌കാരമാണ് സിനിമക്ക് ദോഷം ചെയ്തതെന്നും കമല്‍ അറിയിച്ചു. സിനിമാ മേഖലയിൽ സൗഹൃദത്തിന്റെ അന്തരീക്ഷം തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.

Top