ഷെയിന്‍ നിഗമിന് സിനിമയോട് പ്രതിബദ്ധതയില്ലെന്ന് കമല്‍

തിരുവനന്തപുരം : നടന്‍ ഷെയിന്‍ നിഗമിന് സിനിമയോട് പ്രതിബദ്ധതയില്ലെന്ന് മുതിര്‍ന്ന സംവിധായകന്‍ കമല്‍. ഷെയിന്‍ വിചാരിച്ചിരുന്നെങ്കില്‍ വിവാദം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുമായിരുന്നു, നടന്‍മാരുടെ മൂഡും താല്‍പര്യങ്ങളുമല്ല സിനിമയില്‍ പ്രധാനം. നിര്‍മാതാക്കളുടെ പ്രശ്‌നങ്ങളും നടന്മാര്‍ മനസിലാക്കണമെന്നും കമല്‍ പറഞ്ഞു.

ഷെയിനെ വിലക്കിയാല്‍ ആദ്യം അതിനെതിരെ പ്രതികരിക്കുന്നത് താനായിരിക്കുമെന്നും കമല്‍ വ്യക്തമാക്കി.

വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഷെയ്ന്‍ അമ്മ ഭാരവാഹികളോട് സമയം ചോദിച്ചിട്ടുണ്ട്. 3 ദിവസത്തിനകം കൂടിക്കാഴ്ച ഉണ്ടാകുമെന്നാണ് അമ്മയുടെ ഭാരവാഹികള്‍ നല്‍കുന്ന സൂചന.

വെയില്‍ , ഖുര്‍ബാനി, ഉല്ലാസം എമ്മീ സിനിമകള്‍ മുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാക്കളുടെ സംഘടന, ഷെയിനിന് സിനിമയില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.

Top