ലോക്സഭാ തിരഞ്ഞെടുപ്പ്: മധ്യപ്രദേശിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കമല്‍നാഥ്

ഭോപ്പാല്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി കമല്‍നാഥ്. ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നിലപാട് ശരിയാണ്. ആരാണ് തോല്‍വിക്ക് ഉത്തരവാദി എന്ന് എനിക്കറിയില്ല. എന്നാല്‍ പാര്‍ട്ടിപദവി ഒഴിയാനുള്ള സന്നദ്ധത ഞാന്‍ അറിയിച്ചു കഴിഞ്ഞു’- കമല്‍നാഥ് പറഞ്ഞു.’വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നത് ഞാനാണ് പാര്‍ട്ടിയുടെ പരാജയത്തിന് ഉത്തരവാദിയെന്നാണ്. മറ്റാരെങ്കിലും ഉത്തരവാദികളാണോ എന്ന് എനിക്കറിയില്ല’- കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

Top