ഇന്ത്യന്‍ 2ല്‍ ഉലകനായകന്‍ ഇരട്ട വേഷത്തില്‍ എത്തുമോ?

kamal-hassann

ലകനായകന്‍ കമല്‍ഹാസനും സംവിധായകന്‍ ശങ്കറും ഒന്നിക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമ ചിത്രമാണ് ഇന്ത്യന്‍ 2. ചിത്രത്തിന്റെ പ്രീ പൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തില്‍ കമല്‍ഹാസന്‍ ഇരട്ടവേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ 2 അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

ജയമോഹന്‍, കാബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്. നയന്‍താര, അജയ് ദേവ്ഗണ്‍, വടിവേലു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Top