കമല്‍ഹാസന്‍- ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ പുതുചിത്രം

ചെന്നൈ: കൈതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷപ്രീതി നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. കൈതിയുടെ വിജയത്തിന് പിന്നാലെ ലോകേഷ് സംവിധാനം ചെയ്ത ചിത്രമാണ് വിജയിയും വിജയ് സേതുപതിയും ഒന്നിക്കുന്ന മാസ്റ്റേസ് .എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ മാസ്റ്റേസിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ തന്റെ പുതിയ ചിത്രം കമല്‍ഹാസനൊപ്പമെന്ന് അറിയിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്.

കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ ലോകേഷ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. വൈകിട്ട് ആറിന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ലോകേഷ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Aandavarukku Nandri ??#KamalHaasan232 #எவனென்றுநினைத்தாய்

Posted by Lokesh Kanagaraj on Wednesday, September 16, 2020

വിജയ്യും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും ‘കൈതി’യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മാസ്റ്റര്‍. കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സിനിമകളില്‍ ഒന്നായിരുന്ന ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. മാളവിക മോഹന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍.

Top