ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് കമല്‍ഹാസന്‍, കൂട്ടിന് പ്രശാന്ത് കിഷോറും

ചെന്നൈ: കമല്‍ഹാസന്റെ നേതൃത്വം വഹിക്കുന്ന പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറുമായി കമല്‍ഹാസന്‍ കരാര്‍ ഒപ്പിട്ടതായാണ് പുതിയ വിവരം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ തുടക്കമായതായി കമല്‍ഹാസന്റെ രാഷ്ട്രീയ ഉപദേശകന്‍ കൃഷ്ണ ഗിരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഗ്രാമീണ മേഖലയെ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മിഷന്‍- 2021 എന്ന പേരില്‍ പദ്ധതി തയാറാക്കികഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ അഞ്ചുശതമാനം വോട്ടുനേടിയ കമല്‍ഹാസന്റെ പാര്‍ട്ടി നഗരങ്ങളില്‍ മാത്രമായി ഒതുങ്ങുകയാണുണ്ടായത്. ഇതോടെയാണ് പുതിയ പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കാന്‍ കലല്‍ഹാസന്‍ തീരുമാനിച്ചത്.

അറുന്നൂറ് പേരുള്ള ടീമാണ് മക്കള്‍ നീതി മയ്യത്തിനായി ഐപാക്ക് ഒരുക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13 നിയമസഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗമോഹന്‍ റെഡിവരെയുള്ളവരെ അധികാരത്തിലേറ്റിയ ചരിത്രവുമായാണ് പ്രശാന്ത് കിഷോര്‍ കമല്‍ഹാസനൊപ്പം ചേരുന്നത്.

Top