ഇന്ത്യന്‍ സൈന്യത്തിന്റെ ധീരമായ നീക്കത്തില്‍ ഓരോരുത്തരും അഭിമാനിക്കുന്നു: കമല്‍ ഹാസന്‍

kamal-hassan

ചെന്നൈ:പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍സേനയെ അഭിനന്ദിച്ച് കമല്‍ ഹാസന്‍.

ആത്മാഭിമാനമുള്ള രാജ്യം എങ്ങനെയാണോ പ്രതികരിക്കുന്നത്, അത് മാത്രമാണ് പാക്കിസ്ഥാനെതിരായ വ്യോമാക്രമണത്തിലൂടെ ഇന്ത്യ ചെയ്തിരിക്കുന്നതെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്.

ഇന്ത്യന്‍ സൈന്യത്തിന്റെ ധീരമായ നീക്കത്തില്‍ ഓരോരുത്തരും അഭിമാനിക്കുന്നുവെന്നും രാജ്യത്തിന്റെ കവചമാണ് സൈനികരെന്നും അതിനനുസരിച്ച് തന്നെയാണ് ഇന്ത്യന്‍ സൈന്യം പ്രവര്‍ത്തിക്കുന്നതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

Top