‘കമൽഹാസനും ആടി’ ജിമിക്കിക്കമ്മലിന്റെ താളത്തിൽ വൈറലായി കിടിലൻ ഡാൻസ്

മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കിക്കമല്‍ ഗാനത്തില്‍ ഉലകനായകനെയും നൃത്തം ചെയ്യിച്ച് സോഷ്യല്‍ മീഡിയ.

സ്വകാര്യ ചാനലിന്റെ ബിഗ് ബോസ് എന്ന പരിപാടിയില്‍ ഒരു തമിഴ് ഗാനത്തിനു വേണ്ടി കമല്‍ നൃത്തം ചെയ്തതാണ് ജിമിക്കിക്കമ്മല്‍ പാട്ടിന്റെ താളത്തിലാക്കി സോഷ്യല്‍ മീഡിയ ഇറക്കിയിരിക്കുന്നത്. ഈ വ്യാജനും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി.

കാണികളെ ആവേശഭരിതമാക്കിയ ‘വ്യാജ’ ഡാന്‍സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ജിമിക്കിക്കമല്‍ പാട്ട് കേരള അതിര്‍ത്തി കടത്തി ജനകീയ ഹിറ്റാക്കിയത് കൊച്ചിയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അദ്ധ്യാപിക ഷെറിലും സംഘവുമായിരുന്നു.

ഇവര്‍ ഈ ഗാനത്തിനൊത്ത് വച്ച ചുവടുകളാണ് യുവത്വത്തിന്റെ മനം കവര്‍ന്നത്.

തമിഴകത്ത് സൂപ്പര്‍ ഹിറ്റായ ഗാനം ഒടുവില്‍ കടല്‍ കടന്ന് അമേരിക്കയില്‍ പോലുമെത്തി.

പ്രമുഖ ചാനല്‍ അവതാരകനായ ജിമ്മിക്കിമല്‍ പാട്ട് ഷെയര്‍ ചെയ്തതോടെയാണ് അമേരിക്കയിലും ജിമിക്കി പെരുമ വ്യാപിച്ചത്.

തുടര്‍ന്ന് അന്തം വിട്ട യഥാര്‍ത്ഥ ജിമിക്കിക്കമ്മല്‍ ഗാനത്തിന്റെ സൃഷ്ടാക്കള്‍ മോഹന്‍ലാലുമൊത്ത് ഗാനം പുന:രാവിഷ്‌ക്കരിക്കുകയുണ്ടായി. ഇതും ഹിറ്റായി.

ചുരുക്കി പറഞ്ഞാല്‍ ഒരു ഗാനം തന്നെ പല തവണ സൂപ്പര്‍ ഹിറ്റുകളാകുന്ന അപൂര്‍വ്വ നേട്ടം വെളിപാടിന്റെ പുസ്തകം കരസ്ഥമാക്കി.

ഇതിനു പിന്നാലെയാണ് ജിമിക്കിക്കമ്മലില്‍ കമലിനെയും ഉള്‍പ്പെടുത്തിയുള്ള വ്യാജ വീഡിയോയും ഹിറ്റായിക്കൊണ്ടിരിക്കുന്നത്.

Top