കമല്‍ഹാസന്‍- എ.ആര്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നു ‘തലൈവന്‍ ഇരുക്കിന്‍ട്രാന്‍’

നീണ്ട 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനും എ.ആര്‍ റഹ്മാനും ഒന്നിക്കുന്നു. ‘തലൈവന്‍ ഇരുക്കിന്‍ട്രാന്‍’ എന്ന സിനിമയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്.

രാജ്കമല്‍ ഇന്റര്‍നാഷണലും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘തലൈവന്‍ ഇരുക്കിന്‍ട്രാന്‍’ നിര്‍മിക്കുന്നത്. മാസ്റ്റര്‍പീസ് പ്രൊജക്‌റ്റെന്നാണ് കമാല്‍ഹാസനുമായുള്ള സിനിമയെക്കുറിച്ച് റഹ്മാന്‍ പറയുന്നത്.

ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ ഉടനെ പുറത്തുവിടുമെന്ന് എ.ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തു. 2000 ല്‍ പുറത്തിറങ്ങിയ തെന്നാലി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്.

Top