മൂന്നാം മുന്നണിയിലേക്ക് കോണ്‍ഗ്രസിനെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍

സീറ്റ് വിഭജനത്തിന്റെ പേരില്‍ ഡിഎംകെ കോണ്‍ഗ്രസ് സംഖ്യത്തില്‍ ഭിന്നത നിലനില്‍ക്കെ കോണ്‍ഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് നടനും മക്കള്‍ നീതി മെയ്യം നേതാവുമായ കമല്‍ഹാസന്‍. ഒരേ കാഴ്ചപ്പാടുള്ളവര്‍ക്ക് പാര്‍ട്ടിയിലേക്ക് സ്വാഗതം. ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നാണിരിക്കുന്നതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന്റെ പകുതി സീറ്റ് മാത്രമേ നല്‍കാനാകൂവെന്നാണ് ഡിഎംകെയുടെ നിലപാട്. ബിഹാറിനെ കൂടാതെ പുതുച്ചേരിയിലും തിരിച്ചടി നേരിട്ടതോടെ കോണ്‍ഗ്രസ് ബാധ്യതയാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് 21 സീറ്റില്‍ അധികം നല്‍കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് സ്റ്റാലിന്‍. കഴിഞ്ഞ തവണ 41 സീറ്റ് കോണ്‍ഗ്രസിന് നല്‍കിയെങ്കിലും എട്ട് സീറ്റില്‍ മാത്രമെ കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചുള്ളു.

Top