kamalahasan

ചെന്നൈ: പടികള്‍ കയറുന്നതിനിടെ കാല്‍വഴുതിവീണ സിനിമ താരം കമല്‍ഹാസന്റെ കാലൊടിഞ്ഞു. ഇന്നലെ രാത്രിയിലാണ് കമല്‍ഹാസന്‍ വീണത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൂപ്പര്‍ താരത്തിന്റെ കാലില്‍ പൊട്ടലുള്ളതായാണ് വിവരം.

കാലിലെ പൊട്ടല്‍ ഗൗരവമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, ഈ ആഴ്ച അവസാനം ലണ്ടനില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കമല്‍ഹാസനു സാധിക്കില്ല.

സബാഷ് നായിഡു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് കമല്‍ഹാസന്‍. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഹൈദരാബാദില്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

Top