താര രാജാക്കന്മാര്‍ക്കൊപ്പം തല ഉയര്‍ത്തി അജു; വൈറലായി ഫ്‌ളെക്‌സ്‌ ബോർഡ്

ലയാളത്തിലെ താര രാജാക്കന്മാര്‍ക്കൊപ്പം തല ഉയര്‍ത്തി അജു വര്‍ഗീസ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ഫ്‌ളെക്‌സ്‌ ബോര്‍ഡാണ്.

‘അതും സംഭവിച്ചോ? ഓള്‍ കേരള അജു വര്‍ഗീസ് ഫാന്‍സ്?’അജു വര്‍ഗീസിന്റെ പേരിലുള്ള ഫ്‌ളെക്‌സ്‌ ബോര്‍ഡ് കണ്ട് സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ വാക്കുകളാണിത്. മോഹന്‍ലാല്‍ സിനിമയായ ബിഗ് ബ്രദറന്റെയും മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെയും ഫ്‌ളെക്‌സ്സുകൾക്ക് നടുവിലാണ് തല ഉയര്‍ത്തി ‘അജു’ നില്‍ക്കുന്നത്. ഇത് കണ്ടതോടെ സോഷ്യല്‍ മീഡിയ മുഴുവന്‍ കമന്റുകളാണ് ഉയരുന്നത്.

അതിലും രസം ഈ ചിത്രത്തിന് അജു വര്‍ഗീസ് നല്‍കിയ കമന്റാണ്. ‘ഫ്‌ളെക്‌സ്‌ വച്ചയാളോട് എനിക്ക് ഒന്നേ പറയാനുള്ളു ‘നിനക്കെവിടുന്നു കിട്ടി കുട്ടി ഈ ധൈര്യം ‘.

https://www.facebook.com/photo.php?fbid=10157859442913792&set=a.129789118791&type=3&permPage=1

കൂടാതെ ആരാധകരില്‍ ഒരാള്‍ അജുവിനോട് ഒരു ചോദ്യം ചോദിച്ചു. ഈ ഫ്‌ളെക്‌സ്‌ വയ്ക്കാന്‍ എത്ര കാശ് കൊടുത്തു എന്നായിരുന്നു അത്. അതിന് തക്ക മറുപടി തന്നെ അജു നല്‍കുകയും ചെയ്തു. സെന്ററില്‍ തന്നെ വെക്കാന്‍ ഇച്ചിരി കൂടുതല്‍ ആയി എന്നായിരുന്നു അജു നല്‍കിയമറുപടി.

Top