കമല മില്‍സ് തീപിടുത്തം; സഹയുടമ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുംബൈയിലെ കമല മില്‍സിലുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിനെ ചോദ്യം ചെയ്ത് കമല മില്‍സ് സഹയുടമ സുപ്രിം കോടതിയില്‍. കമല മില്‍സ് സഹ ഉടമ ആര്‍എസ് ഭണ്ഡാരിയാണ് തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി മാര്‍ച്ച് 27 ന് കോടതി പരിഗണിക്കും.

കേസില്‍ തന്നെ അനധികൃതമായി തടവില്‍ വച്ചിരിക്കുകയാണെന്നും തീപിടുത്തത്തില്‍ താന്‍ ഉത്തരവാദി അല്ലെന്നും ഇയാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഭണ്ഡാരിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഭണ്ഡാരിക്ക് പുറമെ അഞ്ച് പേര്‍ കൂടി കേസില്‍ പ്രതികളാണ്.

കഴിഞ്ഞ ഡിസംബര്‍ 29 നായിരുന്നു മുംബൈ സേനാപതി മാര്‍ഗിലെ കമല മില്‍സ് കെട്ടിടത്തിന് തീപിടുത്തമുണ്ടായത്. മരിച്ച 15 പേരില്‍ 12 പേര്‍ സ്ത്രീകളാണ്.

Top