കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് കമല ഹാരിസ്

വാഷിങ്ടണ്‍: കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്നും പ്രിയപ്പെട്ടവര്‍ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങള്‍ എന്നുമുണ്ടാകും അവര്‍ പറഞ്ഞു. ഇന്ത്യയിലേക്ക് ഓക്‌സിജന്‍ ഉപകരണങ്ങളും മരുന്നുകളും മാസ്‌കുകളും കൂടുതലായി എത്തിക്കുമെന്നും കഴിയുന്ന എല്ലാ സഹായവും അമേരിക്ക ഇന്ത്യക്ക് നല്‍കുമെന്നും കമല ഹാരിസ് അറിയിച്ചു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ അതിവേഗം ലഭിക്കാന്‍ കൊവിഡ് വാക്‌സിനുകള്‍ക്ക് പേറ്റന്റ് ഒഴിവാക്കുന്നതിന് പിന്തുണ നല്‍കും. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ അമേരിക്ക ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യ സഹായം എത്തിച്ചു. ഇപ്പോള്‍ ഇന്ത്യയെ അമേരിക്ക സഹായിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

 

Top