‘ഫാഷിസത്തിനായി മതത്തെ മറയാക്കുന്നത് നിർത്തൂ’; പ്രതികരണവുമായി മീന ഹാരിസ്

ന്യൂഡൽഹി: താൻ ഹിന്ദുത്വവിരോധിയാണെന്ന വിമർശനങ്ങളെ തള്ളി യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ മരുമകളും എഴുത്തുകാരിയുമായ മീന ഹാരിസ്. മീന ഹാരിസിന് ‘ഹിന്ദു ഫോബിയ’ ആണെന്ന് വിമർശിച്ച എഴുത്തുകാരൻ സംക്രാന്ത് സനുവിന്റെ ട്വീറ്റിനു മറുപടിയുമായാണ് മീന ഹാരിസ് രംഗത്ത് വന്നിരിക്കുന്നത്.

‘ചങ്ങാതീ, ഞാൻ ഹിന്ദുവാണ്. ഫാഷിസത്തിനായി മതത്തെ മറയാക്കുന്നത് നിർത്തൂ’വെന്നാണു മറുപടി ട്വീറ്റിൽ മീന ട്വീറ്റ് പറഞ്ഞിരിക്കുന്നത്. അക്രമോത്സുകമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കാൻ സമയമായെന്ന് മീന ഹാരിസ് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് മീനയെ ഹിന്ദുത്വവിരുദ്ധയായി ചിത്രീകരിക്കാൻ ശ്രമം ആരംഭിച്ചത്.

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ ഹിന്ദുത്വവാദികൾ മീനക്കെതിരെ വ്യാപക സൈബർ അക്രമണം ആരംഭിക്കുകയും മീനയുടെ ചിത്രങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. തന്‍റെ ചിത്രങ്ങൾ കത്തിക്കുന്നവരെ കണ്ടപ്പോൾ ഞങ്ങൾ ഇന്ത്യയിലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ആലോചിച്ചുപോയെന്നും മീന പറഞ്ഞു.

Top