വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസ് യോഗ്യയല്ല; ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആകാന്‍ കമല ഹാരിസിന് യോഗ്യതയില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസിലെ ആദ്യ വനിതാ പ്രസിഡന്റിനെ കാണാന്‍ താനും ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ട്രംപ് കമല ഹാരിസ് ആ പദവിക്ക് യോഗ്യയല്ലെന്നും മകളും സീനിയര്‍ വൈറ്റ്ഹൗസ് ഉപദേശകയുമായ ഇവാങ്ക ട്രംപായിരിക്കും ആ പദവിക്ക് അനുയോജ്യയെന്നും കൂട്ടിച്ചേര്‍ത്തു.

കമല ഹാരിസ് തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായി ആരംഭിച്ചു. ജനപ്രിയരില്‍ ഒരാളായിരുന്നു അവള്‍. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കുളളില്‍ അവളുടെ ജനപ്രീതി താഴേക്ക് പോയി. പിന്നീട് അവള്‍ പിന്മാറി. ഞാന്‍ പോകണം എന്നു തീരുമാനിച്ചതിനാലാണ് പിന്മാറുന്നതെന്ന് പറഞ്ഞു. വോട്ടുകളൊന്നും ലഭിക്കില്ലെന്നുളളതുകൊണ്ടാണ് അവള്‍ പിന്മാറിയത്

‘ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുളള മത്സരത്തില്‍ കമല ഹാരിസ് തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പിന്മാറുകയും ജോ ബൈഡന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു. 2024-ല്‍ ഡെമോക്രാറ്റികിന്റെ സ്വാഭാവിക പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമല ഉയര്‍ന്നുവരാനുളള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞു.

Top