കാബൂള്‍ ഭീകരാക്രമണത്തില്‍ അപലപിച്ച് കമല ഹാരിസ്

വാഷിങ്ടണ്‍: അമേരിക്കന്‍ സൈനികരടക്കം നിരവധി പേര്‍ കൊല്ലപ്പെടാനിടയായ കാബൂള്‍ ഭീകരാക്രമണത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസ് അപലപിച്ചു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട സൈനികരെ വീരന്മാര്‍ എന്നാണ്  കമല ഹാരിസ് വിശേഷിപ്പിച്ചത്.

കാബൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. മറ്റു ജീവന്‍ രക്ഷിക്കുന്നതിനായി അവര്‍ സ്വന്തം ജീവന്‍ ത്യജിച്ചു. അവര്‍ വീരന്മാരാണ്. നമുക്ക് നഷ്ടപ്പെട്ട അമേരിക്കക്കാര്‍ക്ക് വേണ്ടി ഡഗ്ലസ് എംഹോംഫും ഞാനും ദുഖിക്കുന്നു.

ആക്രമണത്തില്‍ പരുക്കേറ്റ അമേരിക്കക്കാര്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നിരവധി അഫ്ഗാന്‍ പൗരന്‍മാര്‍ കൊല്ലപ്പെടുകയും ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതില്‍ ഞങ്ങള്‍ ദുഖിക്കുന്നു’ എന്ന് കമല ഹാരിസ് ട്വീറ്റ് ചെയ്തു. യുഎസ് പൗരന്മാരെയും അഫ്ഗാന്‍ സ്വദേശികളെയും ഒഴിപ്പിക്കാനുള്ള ദൗത്യം പൂര്‍ത്തിയാകുമെന്നും അവര്‍ പറഞ്ഞു.

 

 

Top